ന്യൂമാഹി:പെരിങ്ങാടി മങ്ങാട് ശ്രീ വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ
ആയുധ പൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
തിങ്കളാഴ്ച മഹാനവമി ദിവസം വാഹന – ആയുധപൂജയും ഗ്രന്ഥപൂജയും
വിജയദശമിനാളിൽ ചൊവ്വാഴ്ച കാലത്ത് എഴുത്തിനിരുത്തലും നടക്കും. ക്ഷേത്രത്തിലേക്ക്
ഭക്തജനങ്ങൾ സംഭാവന ചെയ്ത ശബ്ദ സംവിധാനത്തിന്റെ ഉദ്ഘാടനം സി.കെ പത്മാവതി നിർവ്വഹിച്ചു.
ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം പി പവിത്രൻ അധ്യക്ഷനായി.
എൻ ഭാസ്ക്കരൻ , എം എം നാണു, വി കെ ശ്രീജ, കെ കെ ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.
#tag:
Mahe