താളിയോലപഠന ഗവേഷണം എന്നത് വാസ്തവത്തിൽ സാംസ്കാരിക പ്രവർത്തനവും, സാംസ്കാരിക അന്വേഷണവുമാണെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊഫസറും, ഗവേഷകനും, പണ്ഡിതനുമായ ഡോ. സി എം നീലകണ്ഠൻ പറഞ്ഞു.
ചരിത്രം, നരവംശശാസ്ത്രം, സംസ്കാരപഠനം, ഭാരതീയ ദർശനങ്ങൾ, ഭാഷാ സാഹിത്യം തുടങ്ങിയ എല്ലാ വിജ്ഞാനമേഖലകളെയും ആശ്ലേഷിക്കുന്നതാണ് താളിയോലഗ്രന്ഥപഠനം. ലിപി വിജ്ഞാനീയം, പുരാരേഖ പഠനം ,പുരാരേഖപഠനം തുടങ്ങിയവയും ഈ വിഷയത്തിന്റെ പരിധിയിൽ വരും. ഡോ.സി എം നീലകണ്ഠൻ പ്രസ്താവിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ സംസ്കൃത വിഭാഗത്തിൽ -ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജുക്കേഷൻ , IQAC യുടേയും സഹകരണത്തോടെ നടക്കുന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന താളിയോലഗ്രന്ഥപഠന ശില്പശാല ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു ഡോ.സി എം നീലകണ്ഠൻ. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സുജ ടിവി അധ്യക്ഷത വഹിച്ചു. ഡോ. പൂജ ബാലസുന്ദരം (വൈസ് പ്രിൻസിപ്പൽ ) ആശംസ അർപ്പിച്ചു. സംസ്കൃത വിഭാഗം മേധാവി ശ്രീ നവീൻ നായിക്, വർക്ക്ഷോപ്പ് കോർഡിനേറ്റർ ഡോ. സതീഷ് കുമാർ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു