യുവമോർച്ച മാഹി മണ്ഡലം പ്രസിഡണ്ടിന് മർദ്ധനം. അക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് പരാതി.

യുവമോർച്ച മാഹി മണ്ഡലം പ്രസിഡണ്ട് വൈഷ്ണവ് (29) നെയാണ് ഇന്നലെ രാത്രി ഒരു സംഘം സിപിഎം ഇരട്ടപിലാക്കൂലിൽ വെച്ച് മർദ്ധിച്ചത്.മർദ്ധനത്തിൽ കാലിന് സാരമായി പരിക്കേറ്റ വൈഷ്ണവിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിപിൻ, മoത്തിൽ ശരത്, അക്ഷയ് ചൊക്ലി, ആദർശ്, ഡാനിഷ്, അഫ്നാസ് തുടങ്ങി കണ്ടാലറിയാവുന്ന പത്ത് സിപിഎം പ്രവർത്തകർക്കെതിരെ മാഹി പോലീസിൽ പരാതി നൽകി.വൈഷ്ണവിനെ മർദ്ധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5ന് ഇരട്ട പിലാക്കൂലിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനവും, യോഗവും നടത്തും.

വളരെ പുതിയ വളരെ പഴയ