ന്യൂ മാഹി : കടലും കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ തീരദേശ ഗ്രാമമായ ന്യൂമാഹിയിൽ കടൽ സംരക്ഷണ ശൃംഖലയും പ്രതിജ്ഞയും സമ്മേളനവും സംഘടിപ്പിച്ചു. ന്യൂ മാഹി ടൗണിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മൽസ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) തലശ്ശേരി ഏറിയ പ്രസിഡണ്ട് യു ടി സതീശൻ ,കെ എ രത്നകുമാർ , ഹാരീസ് പരന്തിരാട്ട്, പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.