മാഹി: പളളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദനം. ചൊക്ലിയിലെ ശ്രീ വെങ്കിടേശ്വര ബാറിലെ മാനേജർ കോടിയേരി ഗീതി ഭവനിൽ ദേവസി പൗലോസിനാണ് മർദ്ദനമേറ്റത്.പ്രതിയായ തൂണേരി സ്വദേശി ജയേഷിനെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു.ഞായർ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ബാറിന്, പുറത്തെ പാർക്കിങ്ങിലൂടെ നടന്നു വരികയായിരുന്ന ഇയാളെ പ്രതി മർദ്ദിക്കുകയും തുടർന്ന് സമീപത്തെ കുഴിയിൽ തള്ളിയിടുകയും മായിരുന്നു. തലയിൽ ഹെൽമെറ്റ് ധരിച്ചതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേ ദേവസി പൗലോസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.