മാഹി:ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി പങ്കെടുത്തു.
ന്യൂ മാഹി ടൗണിൽ നടന്ന
ഉദ്ഘാടനപരിപാടിയിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കേരള വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ശുദ്ധജലവിതരണപദ്ധതി നടപ്പിൽ വരുന്നത്.