മാഹി:മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ ഇന്നലെയും ഇന്നും (ഒക്ടോബർ 14,15 ) തിയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഹോസ്പിറ്റൽ ജങ്ഷൻ വരെ ഗതാഗതം നിരോധിക്കും.
തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ:
തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റോഫിസ് കവലയിൽ നിന്ന് ഇടത് വശത്തുള്ള മുണ്ടോക്ക് റോഡിലൂടെ മഞ്ചക്കൽ റോഡ് വഴി, ഇൻഡോർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ വഴി അഴിയൂർ ചുങ്കത്ത് എത്തുന്ന വിധത്തിൽ പോകണം.
വടകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ:
വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപ്രതി കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് പോകണം. എയർപോർട്ട് പോലുള്ള അത്യാവശ്യ യാത്രക്കാർ കുഞ്ഞിപ്പള്ളിയിൽ നിന്നും മേൽപ്പാലം മോന്താൽ വഴി പോകുക.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹിമുനിസിപ്പാലിറ്റി മൈതാനത്ത് പേ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടാഗോർ പാർക്കിന് സമീപത്തും മഞ്ചക്കൽ സ്റ്റേഡിയം പരിസരത്തും പാർക്കിംഗിന് സൗകര്യമുണ്ട്. നഗരത്തിൽ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല.
#tag:
Mahe