പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവിലെ മരമുത്തശി നൂറാം വയസിലേക്ക്.

പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയുടെ തിരുസന്നിധിയിലെ ആൽമരം നവതി പിന്നിട്ട്, നൂറാം വയസിലേക്ക് അടുക്കുന്നു. കാവിലമ്മയെ തൊഴാൻ വരുന്ന ഭക്തർ ഈ ആൽമരത്തെയും വണങ്ങും. ഈ മരമുത്തശിക്ക് വലിയ പ്രാധാന്യമാണ് ഈ കാവിലുള്ളത്. വൃക്ഷങ്ങളുടെ രാജാവായ ആൽമരത്തിൽ ത്രിമൂർത്തികൾ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. 7 പ്രദക്ഷിണമാണ് നിയമം. ഏറെ ഓക്സിജൻ പുറത്ത് വിടുന്ന ആൽമരത്തിന് ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യം നൽകി വരുന്നുണ്ട്. പല രോഗങ്ങൾക്കും ശമനം നൽകുമെന്ന വിശ്വാസവും ഈ മരവുമായി ബന്ധപ്പെട്ടുണ്ട്. നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന കാവാണ് ശ്രീമാങ്ങോട്ടും കാവ്.

വളരെ പുതിയ വളരെ പഴയ