അഴിയൂര്‍: മാസ്റ്റേഴ്സ് മീറ്റില്‍ ദുബൈയ് ,ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്ക് പോകുന്ന ചോമ്പാലിന്‍റെ താരം വി.പി.ശ്രീജക്ക് ചോമ്പാല മഹാത്മ പബ്ളിക് ലൈബ്രറിയില്‍ വിജയ പ്രതീക്ഷകളോടെ വാട്സ് ആപ്പ് കൂട്ടായ്മയും പൗരസമിതിയും ചേര്‍ന്ന് യാതയയപ്പ് നല്‍കി.റീന രയരോത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ബാബുരാജ് ,എ.ടി.മഹേഷ് , എ..ടി.ശ്രീധരന്‍ , ബ്ളാക്ക് അംഗം ആഷിഷ് , കെ.പി.വിജയന്‍ , കെ.വി.രാജന്‍ , പ്രദീപ് ചോമ്പാല , ശ്രീധരന്‍ കൈപ്പാട്ട് , ഹാരിസ് മുക്കാളി , നിജിന്‍ ലാല്‍ , ഗംഗാധരന്‍ കുന്നമ്പത്ത് , കെ.പി.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രജീഷ് ഫാന്‍സി ,പ്രമോദ് പാപ്പ് , ബാബുരാജന്‍ ചാക്ക്യേരി എന്നിവര്‍ നേതൃത്വം നല്‍കി .