തലശ്ശേരി: പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിൻ്റെ ദ്വിദിന ചിത്രപ്രദർശനം പന്തക്കൽ ഐ.കെ.കെ.ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ
ഒക്ടോബർ 28, 29 തിയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജനശബ്ദം മാഹിയുടേയും പന്തക്കൽ ഐ.കെ.കെ.ഹയർസെക്കൻഡറി സ്കൂൾപൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
ഒക്ടോബർ
28 ന് ഉച്ചക്ക് ഒരു മണിക്ക്
ഉദ്ഘാടന ചടങ്ങ് സംഘാടക സമിതി ചെയർമാൻ പ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രങ്ങളേയുംചിത്രകാരിയേയും പരിചയപ്പെടുത്തും.
വിശിഷ്ടാതിഥിയായെത്തുന്ന കൂത്തുപറമ്പ് എം എൽ എ കെ.പി.മോഹനൻ യു.ആർ.എഫ്. ഏഷ്യൻ റിക്കോഡ് സമർപ്പണം നടത്തും.
യു.ആർ.എഫ്, ജൂറി ഹെഡ് സത്താർ ആദൂർ മുഖ്യാതിഥിയായിരിക്കും. സി.കെ.ജയറാം മുഖ്യ ഭാഷണം നടത്തും ഗുരുകുലം ബാബു,ടി.എം.സുധാകരൻ,പി .ടി .സി ശോഭ,ആർട്ടിസ്റ്റ് സതീശങ്കർ സംസാരിക്കും.
ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരുന്ന ആർട്ടിസ്റ്റ് സതീശങ്കർ, പന്തക്കൽ സ്കുളിലെ തൻ്റെ സർവീസ് ജീവിതകാലത്ത് വരച്ചു വെച്ച എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരുടെ ഛായാപടങ്ങളാണ് പ്രദർശിപ്പിക്കുന്നത്..
വാർത്താ സമ്മേളനത്തിൽ ഗുരുകുലം ബാബു, റീജേഷ് രാജൻ, ചാലക്കര പുരുഷു,ഇ.കെ.റഫീഖ്, ടി.എ.ലതിപ്,
ആർട്ടിസ്റ്റ് സതീശങ്കർ എന്നിവരും സംബന്ധിച്ചു