മാഹി:കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിൻ കീഴിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ, കൊച്ചിയുടെ (FSI, Kochi) ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് “സമുദ്ര വിഭവങ്ങൾ, നൂതന മത്സ്യബന്ധന രീതികൾ, മത്സ്യബന്ധനത്തിൽ തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങൾ എന്നീ വിഷയത്തിൽ ബോധവത്കരണ പരിപാടി നടന്നു.
എഫ് എസ് ഐ സോണൽ ഡയറക്ടർ ഡോ. സിജോ പി വർഗ്ഗീസ്, എഫ് എസ് ഐ മെക്കാനിനിക്കൽ മറൈൻ എൻജിനീയർ ധരംവീർ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ളാസ്
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ പി ശിവകുമാറിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഐ ഗിയർ ടെക്നോളജിസ്റ്റ് എ ഇ അയൂബ് മുഖ്യഭാഷണം നടത്തി.
യു ടി സതീശൻ ,പി പി ആശാലത, എൻ ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു
എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും
ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.
#tag:
Mahe