മാഹിയിൽ ഇനി ഗ്യാസ് വിതരണം പൈപ്പ് ലൈനുകൾ വഴി ലഭ്യമാകും. അതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഗ്യാസ് വിതരണം ചെയ്യുന്നതിനായി പുതുച്ചേരിയിലെ 4 മേഖലകളിലും ഏജൻസികളെ നിയമിച്ചു. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിർദ്ദേശപ്രകാര്’ പുതുച്ചേരിയിൽ ഈസ്റ്റ് കോസ്റ്റ് പ്രകൃതി വാതക വിതരണ കമ്പനിയും കാരയ്ക്കലിൽ ടോറന്റ് ഗ്യാസ് കമ്പനിയും മാഹിയിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയും യാനത്ത് എച്ച്‌സിജി കമ്പനിയും ചുമതതലയേറ്റടുത്തു. ഗ്യാസ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമാണ് ഏജൻസികൾക്ക് അംഗീകാരം നൽകിയത്.