മാഹി സെന്റ് ​തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളിൽ ഗതാഗത നിയന്ത്രണം

മാഹി: മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ് വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മാഹി പൊലീസ് സുപ്രണ്ട് രാജശങ്കർ വെള്ളാട്ട്അറിയിച്ചു. സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഹോസ്പിറ്റൽ ജങ്ഷൻ വരെ ഗതാഗതം നിരോധിക്കും.

തലശ്ശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ

തലശ്ശേരി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റോഫിസ് കവലയിൽ നിന്ന് ഇടതു വശത്തുള്ള മുണ്ടോക്ക് റോഡിലൂടെ മഞ്ചക്കൽ റോഡ് വഴി , ഇൻഡോർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ വഴി അഴിയൂർ ചുങ്കത്ത് എത്തുന്ന വിധത്തിൽ പോകണം.

വടകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ

വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപ്രതി കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് പോകണം.

എയർപോർട്ട് പോലുള്ള അത്യാവശ്യ യാത്രക്കാർ കുഞ്ഞിപ്പള്ളിയിൽ നിന്നും മേല്പാലം മോന്താൽ വഴി പോവേണ്ടതാണ്

വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹിമുനിസിപ്പാലിറ്റി മൈതാനത്ത് പേ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ,
കൂടാതെ ടാഗോർ പാർക്കിന് സമീപത്തും, മഞ്ചക്കൽ സ്റ്റേഡിയം പരിസരത്തും പാർക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്

നഗരത്തിൽ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല.

പോക്കറ്റടി തടയാൻ പ്രത്യേക ക്രൈം സ്ക്വാഡ്

പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയാൻ പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചു.

 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ , ബാഗ് മറ്റു സാമാഗ്രികൾ അനുവദിക്കില്ലെന്ന് മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം അറിയിച്ചു

തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു

വളരെ പുതിയ വളരെ പഴയ