ചാലക്കര : എക്സൽ പബ്ലിക്ക് സ്ക്കൂൾ മാഹിയിലെ മൂന്നാം തരത്തിലെ വിദ്യാർഥികൾ വയലിനെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായി കരിയാട് വയലിലേക്ക് പഠനയാത്ര നടത്തി. കർഷകരായ എൻ.പി. കുമാരൻ, പി.കെ.രവി, സി.എം രാജൻ, ടി.പി വാസു എന്നിവർ കൃഷി അനുഭവങ്ങൾ കൂട്ടികളുമായി പങ്ക് വച്ചു. കൊയ്ത്ത് നടക്കുന്നത് കൂട്ടികൾ നേരിട്ട് കാണുകയും, കൊയ്ത്ത് പാട്ടിന്റെ താളത്തിൽ കർഷകരുടെ വേഷമണിഞ്ഞ കുട്ടികൾ കൊയ്ത്തിൽ ഏർപ്പെടുകയും ചെയ്തത് പുതിയ അനുഭവമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് കെ.കെ.ശങ്കരൻ മാസ്റ്റർ, പി കെ രാമചന്ദ്രൻമാസ്റ്റർ എന്നിവർ മറുപടി നൽകി. കോഡിനേറ്റർമാരായ ശ്രീ സുശാന്ത് കുമാർ, ജാസ്മിന , വെൽഫെയർ ഓഫീസർ രാജേഷ് അധ്യാപകരായ വേണുദാസ് മൊകേരി, വിഷ്ണു, പ്രസീന, സിമി, സൗമ്യ, ഹൻല, എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.