മാഹി: കോവിഡ് കാലത്ത് രണ്ട് വർഷം സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നടത്തതിനാൽ ഗ്രൂപ്പ് സി തസ്തികളിലേക്ക് രണ്ട് വർഷം ഉയർന്ന പ്രായപരിധിക്കു നൽകിയ ഇളവ് ഇപ്പോൾ നിയമനം നടത്തുന്ന പ്രൈമറി ടീച്ചർ തസ്തികളിലേക്കുള്ള ഉദ്യോഗാർഥികൾക്കും ബാധകമാക്കേണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ലെഫ്റ്റന്റ് ഗ വർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കു നിവേദനം നൽകി. കൊറോണ കാലത്തു നിയമനം നടത്താത്തിലുള്ള ഉയർന്ന വയസ്സിളവ് ആനുകൂല്യം എല്ലാ അഭ്യസ്തവിധ്യരായ ഉദ്യോഗാർഥികൾക്കും നൽകണമെന്നും അല്ലാതിരുന്നാൽ അത് ഒരു വിഭാഗതിനുള്ള നീതി നിഷേധമാണെന്നും നിവേദനത്തിൽ അഭിപ്രായപെട്ടു.
2015 ലാണ് അവസാനമായി പ്രൈമറി സ്കൂൾ ടീച്ചർ തസ്തികളിലേക്ക് നിയമനം നടത്തിയെന്നും അതിനാൽ അർഹത പെട്ട ഭൂരിപക്ഷം പേർക്കും വയസ്സിന്റെ പരിമിതി ഉള്ളതിനാൽ ഇപ്പോൾ അപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.