മാഹിയിൽനിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തിയാൽ നടപടിയെന്ന് ജില്ലാ പൊലീസ്

മാഹിയിൽ നിന്ന് കുപ്പികളിലും പ്ലാസ്റ്റിക് കാനുകളിലും പെട്രോളിയം ഉൽപ്പന്നങ്ങൾ നിറച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോ കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അനധികൃതമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സണും ഡിഷിൽ അംഗവുമായ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇത്തരക്കാർ
പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടു പോകൽ
തടയൽ ഉത്തരവ് പ്രകാരം നടപടിയെടുക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും പ്രത്യേകം മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കാൻ സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.

വളരെ പുതിയ വളരെ പഴയ