സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ വളച്ചൊടിച്ച് വാർത്ത നല്കി,കർമ്മാ ന്യൂസിനെതിരെ നിയമ നടപടിക്കൊരുങ്ങി ജിജേഷ് കുരുക്കിലാട്ട്

മാഹി : കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി നടന്ന ചെറിയൊരു തർക്കത്തെ വളച്ചൊടിച്ച് മദ്യപിച്ച് നാട്ടുകാരുമായി വക്കീൽ തല്ലുണ്ടാക്കി എന്നതരത്തിൽ വ്യാജ വാർത്ത നല്കിയ കർമ്മ ന്യൂസിനെതിരെയാണ് മാഹി ബാർ അസോസ്സിയേഷൻ സെക്രട്ടറി കൂടിയായ ജിജേഷ് കുരുക്കിലാട്ട് രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം സുഹൃത്തക്കളുമായി വാക്തർക്കമുണ്ടായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലുണ്ടായ വൈകാരിക രംഗങ്ങളാണ് ആരോ വീഡിയോയിൽ പകർത്തി മദ്യപിച്ചു ബഹളമുണ്ടാക്കി എന്ന തരത്തിൽ പ്രചരിപ്പിച്ചതെന്നും, താൻ മദ്യപിച്ചിട്ടില്ലായെന്നും, നാട്ടുകാരുമായി യാതൊരു വിഷയമില്ലെന്നും,വർഷങ്ങളായി അഭിഭാഷകവൃത്തിയിലൂടെ താൻ നേടിയെടുത്ത സത്പേരിന് കളങ്കം വരുത്താനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും ജിജേഷ് കുരുക്കിലാട്ട് വ്യക്തമാക്കി

വളരെ പുതിയ വളരെ പഴയ