മാഹി തിരുനാൾ 22-ന് സമാപിക്കും.

മയ്യഴി : മാഹി സെയ്ന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ 18 ദിവസത്തെ തിരുനാൾ 22-ന് സമാപിക്കും. തിരുനാൾ കൊടിയേറ്റത്തിന് ദേവാലയത്തിൽ പ്രതിഷ്ഠിച്ച വിശുദ്ധയുടെ തിരുസ്വരൂപം ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെയാണ് തിരുനാളിന് കൊടിയിറങ്ങുക.
തിരുനാളിന്റെ 15-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഫാ. അലക്സ് കളരിക്കൽ, ഫാ. മനോജ് മാത്യു, ഫാ. മിൽട്ടൻ ജേക്കബ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലിയുണ്ടായി.
20-ന് വൈകിട്ട് ആറിന്‌ ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിലിന്റെ കാർമികത്വത്തിലും 21-ന് വൈകിട്ട്‌ ഫാ. ബെന്നി മണപ്പാട്ടിന്റെ കാർമികത്വത്തിലും ആഘോഷമായ ദിവ്യബലി നടക്കും.

വളരെ പുതിയ വളരെ പഴയ