ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6.30 മുതൽ മാഹി പാലം പരിസരത്തു വച്ച് അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശർമിള കെ.സി ക്യാമ്പിന്റെ ഉൽഘാടനം നിർവ്വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സഹിന എ.കെ, ഹെൽത്ത് ഇൻസ്പെക്ടർ ടെനിസൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ റഷീദ് കെ.വി , സിറാജ് എൻ , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴസ് ജ്യോത്സ്ന പി. മിഡിൽ ലെവൽ സർവ്വീസ് പ്രൊവൈഡർമാരായ ശ്രീവിദ്യ എം, സംഗീത എം.വി , ആശാ വർക്കർമാരായ പ്രസീത പി , രഞ്ജിനി സി.വി എന്നിവർ മെഡിക്കൽ ക്യാമ്പ് നടത്തിപ്പിൽ പങ്കാളികളായി. നൂറുകണക്കിന് അതിഥി തൊഴിലാളികൾ ഗുണഭോക്താക്കളായി.