നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു .

മാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾപൂർവ്വ വിദ്യാർത്ഥി സംഘടനയും, ലയൺസ് ക്ലബ്ബ് മാഹിയും, തലശ്ശേരി ക്രോംടെസ്റ്റ് ആശുപത്രിയും സംയുക്തമായി നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.ലയൺസ് ക്ലബ് പ്രസിഡണ്ട് ജിഷി രാജേഷ് അധ്യക്ഷതയിൽ
ശ്രീധരൻ ഡോക്ടർ ഉദ്ഘാടനം ചെയ്തു, മുഖ്യ അതിഥിയായി സഹപാഠിയുടെ പ്രസിഡണ്ട് കെ മോഹനൻ സംസാരിക്കുകയും, കോഡിനേഷൻ മുഖ്യ സാരഥി ക്യാപ്റ്റൻ കുഞ്ഞി കണ്ണൻ ആധികാരിക വിശകലനം ചെയ്ത് സംസാരിക്കുകയും ചെയ്തു.ഷീലു ബെന്നി സ്വാഗതം പറഞ്ഞു.സഹപാഠി ജനറൽ സെക്രട്ടറി വത്സൻ കെപി നന്ദി പ്രകാശിപ്പിച്ചു.
223 ഓളം പേർ ക്യാമ്പിൽ പരിശോധന വിധേയമാവുകയും, 64 ഓളം പേർക്ക് തിമര ശസ്ത്രക്രിയ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
ശ്രീനി എടക്ലോൺൻ്റ നേതൃത്വത്തിൽ ഇരുപതോളം പേരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

വളരെ പുതിയ വളരെ പഴയ