മാഹി ആശുപത്രിയിൽ നിന്നും രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെൻ്റ് തുടങ്ങാത്തതിലും പ്രതിഷേധം ശക്തം.

പാവങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ഒരു കാലത്ത് മാഹി ഗവ: ആശുപത്രി.വിദഗ്ധ ഡോക്ടർമാരുടെ സേവനവും, പരിചരണവും മാഹിക്കാർക്ക് പുറമെ അതിർത്തി പങ്കിടുന്ന കേരളത്തിലുള്ളവർക്കും മാഹി ആശുപത്രി ആശ്വാസമായിരുന്നു.എന്നാൽ നിലവിൽ സൗകര്യങ്ങളും, സേവനവും പരിമിതമായതോടെ രോഗികളുടെ എണ്ണത്തിൽ നന്നേ കുറവ് വന്നിരിക്കുന്നു. പാവങ്ങൾക്കുള്ള ചികിത്സ പദ്ധതിയായ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരതിലൂടെ പള്ളൂർ സിഎച്ച്സിയിൽ 16 മാസം കൊണ്ട് 1.10 കോടി രൂപക്കുള്ള ചികിൽസ നൽകി എന്നാണ് വിവരം. സംസ്ഥാനത്ത് മൾട്ടി സ്പെഷാലിറ്റി സൗകര്യ ങ്ങളും 179 കിടക്കകളുമുള്ള മാഹി ആശുപത്രിയിൽ 25 ലക്ഷം രൂപയ്ക്കുള്ള ചികിത്സ പോലും ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ നൽകിയിലത്രേ.പദ്ധതിയിൽ വന്നിട്ടുള്ള കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സ നൽകുന്നതിലൂടെ ആശുപത്രികൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള തുക ഇൻഷൂറൻസ് മുഖേന ലഭിക്കും.ഈ തുക ആശുപത്രി വികസനത്തിനായും രോഗികളുടെ പ്രത്യേക പരിചരണത്തിനും ജീവനക്കാർക്ക് ഇൻസെന്റീവ് എന്നിവയ്ക്കും ഉപയോഗപെടുത്താൻ കഴിയുന്നതാണെന്ന് ആരോഗ്യ മേഖലയിലേ വിദഗ്ധർ ചൂണ്ടികാട്ടുന്നു. ദേശീയ പാത ബൈപാസ് മറ്റൊരു വഴിയായതിനാൽ ട്രോമാകെയർ യൂണിറ്റിന് സാധ്യത കുറഞ്ഞിട്ടുണ്ട്.10 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച് ഏറെ കുറെ പൂർത്തിയായ ആറ് നില കെട്ടിടത്തിൽ നെഫ്രോളജി, കാർഡിയാട്രിക്ക് യൂണിറ്റുകൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഒന്നും നടന്നുമില്ല.മാഹിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ ആശുപത്രി എന്ന അവകാശത്തിന് നേരെ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന അവഗണനക്കെതിരെ ജനരോഷം ഉയരുകയാണ്. മാഹി ആശുപത്രിയോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.

വളരെ പുതിയ വളരെ പഴയ