മയ്യഴി മേഖലയിൽ സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്യാം

മയ്യഴി മേഖലയിൽ സന്നദ്ധ സേവനത്തിന് താൽപ്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് ആപ്ദ മിത്രയിലേക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. ഓണറേറിയമോ പ്രതിഫലമോ ഇല്ലാതെയുള്ള സന്നദ്ധ സേവനമാണിത്. ദുരന്തസമയത്തും അത്യാവശ്യമുള്ളപ്പോഴും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. വിശദ വിവരങ്ങൾ https://puducherrydt.gov.in എന്ന വെബ്സൈറ്റിൽ ദി ഡെപ്യൂട്ടി കലക്ടർ (റവന്യു), മാഹി. പിൻ 673 310 എന്ന വിലാസത്തിൽ 29ന് മുമ്പ് അപേക്ഷിക്കണം

വളരെ പുതിയ വളരെ പഴയ