കോഴിക്കോട് ജില്ലയിൽ നിപാ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വ്യാപനം തടയാൻ മാഹിയിലും നിയന്ത്രണം കടുപ്പിക്കുന്നു. നിപാ ബാധിത പ്രദേശം മാഹിക്ക് സമീപമായതിനാലാണ് മുൻകരുതൽ നടപടി സ്വീകരിക്കുന്നത്. ഒത്തുചേരലുകളിൽ നിന്നും തിരക്കേറിയ സ്ഥലങ്ങളിൽനിന്നും അകന്നുനിൽകണമെന്ന് റീജണൽ അഡ്മിനി സ്ട്രേറ്റർ പത്രക്കുറിപ്പിൽ അഭ്യർഥിച്ചു. ചടങ്ങുകൾ/യോഗങ്ങൾ എന്നിവ മാറ്റുകയോ, അത്യാവശ്യമാണെങ്കിൽ നിയന്ത്രണങ്ങൾ പാ ലിച്ച് നടത്തുകയോ ചെയ്യണം. അനാവശ്യ യാത്രകളും ബീച്ചുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനവും പര മാവധി ഒഴിവാക്കുക. പൊതുസ്ഥലങ്ങളും മതസ്ഥാപനങ്ങളും സന്ദ ർശിക്കുന്നവർ മാസ്ക് ധരിക്കണം. സാനിറ്റൈസറും ഉപയോഗിക്കണം