ചൊക്ലി മൃഗാസ്പത്രി കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

ചൊക്ലി: ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ കുറ്റിയിൽപീടികയിൽ പ്രവർത്തിക്കുന്ന മൃഗാസ്പത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.

പുതിയ കെട്ടിടവും നൂതന സജ്ജീകരണങ്ങളും ഒരുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ബജറ്റ് വിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചത്. കവിയൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം 16.75 സെൻറ് സ്ഥലം കളക്ടറുടെ വില നിർണയപ്രകാരം സെൻറ് ഒന്നിന് 1.30 ലക്ഷം രൂപ നൽകി നാലുമാസം മുൻപ് പഞ്ചായത്ത് വാങ്ങിയതാണ്. ഇവിടെ ചുറ്റുമതിൽ നിർമിച്ച് സംരക്ഷിക്കാൻ എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തികാനുമതി ലഭ്യമായതോടെ മൃഗാസ്പത്രി നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടപടികളാരംഭിച്ചു.

വളരെ പുതിയ വളരെ പഴയ