മാഹിക്ക് പുതിയ പാലം പണിയുന്നതോടൊപ്പം മുഴപ്പിലങ്ങാട് വരെയുള്ള റോഡ് കൂടി ഗതാഗതയോഗ്യമാക്കണം - എം വി ജയരാജൻ.

മാഹി :മാഹി പാലം അടിയന്തിരമായി അറ്റ കുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കുക
അപകടാവസ്ഥയിലായ പാലത്തിന് പകരംപുതിയ പാലം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മാഹിപാലത്തിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.
ശൃംഖലയോടനുബന്ധിച്ച്
ന്യൂമാഹിയിൽ നടന്ന പൊതുയോഗം സി പി ഐ (എം) മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ
സി പി ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൽഘാടനം ചെയ്തു.
മാഹിപ്പാലം ഉപരിതലം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും, പുതിയ പാലമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും,
പുതിയ പാലം പണിയുന്നതോടൊപ്പം മുഴപ്പിലങ്ങാട് വരെയുള്ള റോഡ് കൂടി ഗതാഗതയോഗ്യമാക്കണമെന്നും, എം വി ജയരാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ ശ്രദ്ധ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ബൈപ്പാസിൽ മാത്രമാണെന്നും, ഇരു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിലെ ദുരിതയാത്ര കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ (എം) തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ,
ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ.
ജയപ്രകാശ്,ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് സെയ്തു എ.കെ. സിദ്ധിക്ക് .എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ