ചൊക്ലി :ഒളവിലം പാത്തിക്കൽ മോന്താൽക്കടവ് റോഡിന്റെ നവീകരണ ത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആകെ പൊ ട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്ന റോഡിന് മണ്ഡലം എംഎൽ എ കൂടിയായ സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ മത്സ്യ ബന്ധന – തുറമുഖ വകുപ്പാണ് തുക അനുവദിച്ചത്. തുറമുഖ വകുപ്പ് നേരത്തെ അമ്പതുലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരപരിധിയിലുള്ള റോഡിന്റെ നിർമാണ പ്രവൃത്തിക്ക് ഈ തുക മതിയാകാത്ത സാഹചര്യത്തിലാണ് ഒരു കോടി രൂപ കൂടി അനുവദിച്ചത്. വെള്ളംകെട്ടി റോഡ് വീണ്ടും നശിച്ചു പോകാതിരിക്കാൻ ചില ഭാഗങ്ങളിൽ റോഡുയർത്തുകയും ഒരുഭാഗം ഓവുചാൽ ഒളവിലം പാത്തിക്കൽ മോന്താൽക്കടവ് റോഡിന്റെ നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്ന റോഡിന് മണ്ഡലം എംഎൽ എ കൂടിയായ സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ മത്സ്യ ബന്ധന – തുറമുഖ വകുപ്പാണ് തുക അനുവദിച്ചത്. തുറമുഖ വകുപ്പ് നേരത്തെ അമ്പതുലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരപരിധിയിലുള്ള റോഡിന്റെ നിർമാണ പ്രവൃത്തിക്ക് ഈ തുക മതിയാകാത്ത സാഹചര്യത്തിലാണ് ഒരു കോടി രൂപകൂടി അനുവദിച്ചത്. വെള്ളംകെട്ടി റോഡ് വീണ്ടും നശിച്ചു പോകാതിരിക്കാൻ ചില ഭാഗങ്ങളിൽ റോഡുയർത്തുകയും ഒരുഭാഗം ഓവുചാൽ നിർമിക്കുകയും ചെയ്യും. മെക്കാഡം ടാറിങ് ഉൾപ്പെടെ നടത്തി യാണ് പ്രവൃത്തി പൂർത്തീകരിക്കുക. ഈ റോഡിൽ പാത്തിക്കലിലും മോന്താലിലും കക്കടവിലും ബോട്ട് ജെട്ടികൾ നിർമിച്ചതോടെ സ്വകാര്യ ബോട്ടുകൾ മയ്യഴിപ്പുഴയിലൂടെ സർവീസ് നടത്തുകയും ചെയ്യുന്നുണ്ട്. ഒപ്പം ഫുഡ് കോർട്ട്, കുട്ടികളുടെ പാർക്ക്, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെ പ്രവർത്തന സജ്ജവുമായതിനാൽ ദൂര ദേശങ്ങളിൽ നിന്ന് നൂറു കണക്കിനാളുകളാണ് ദിനം പ്രതി ഇവിടം എത്തിച്ചേരുന്നത്. സൗന്ദര്യവൽക്കരണത്തോടെ ചൊക്ലി, ന്യൂ മാഹി പഞ്ചായത്തുകളിലെ അതിർത്തി പ്രദേശമായ പാത്തിക്കലിൽ നിർമാണം പുരോഗമിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജ് കൂടി യാഥാർഥ്യമാകുന്ന തോടെ ഇവിടം തലശേരി മണ്ഡലത്തിന്റെ ടൂറിസം ഹബ്ബായി മാറും