അഴിയൂർ:ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരമുണ്ടാകുന്ന മോഷണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. ആവശ്യപ്പെട്ടു.
അഴിയൂർ, കുന്നുമ്മക്കര , കണ്ണൂക്കര എന്നിവിടങ്ങളിൽ അട്ടത്തടുത്ത ദിവസങ്ങളിലായി മോഷണം നടന്നിരുന്നു.
ഈ മേഖലയിൽ നിരന്തരം കവർച്ച ആവർത്തിച്ചിട്ടും ഇത് വരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം മോഷണ കേസുകൾ ചോമ്പാൽ പരിധിയിൽ ഉണ്ടായിട്ടുണ്ട്.
ഇതിൽ ഒന്നിൽ പോലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ജനം ഭീതിയിലാണ്. പ്രതികളെ പിടികൂടാൻ പോലീസ് തയാറാകമെന്നും, രാത്രി പട്രോളിങ്ങ് ശക്തമാക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
#tag:
Mahe