ചൊക്ലി :രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഷോട്ടോക്കാൻ കരാട്ടെ ട്രെയിനിങ്ങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന കരാട്ടെ ഗ്രാന്റ്ങ് ടെസ്റ്റിന്റെ സമാപന സമ്മേളനം എൻ സി സി ചീഫ് ഓഫീസർ എം. ബി. ബാബു ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പ്രദീപ് കിനാത്തി അധ്യക്ഷത വഹിച്ചു. ഷിഹാൻ സി പി രാജീവൻ മുഖ്യഭാഷണം നടത്തി. ഫിസിക്കൽ എഡ്യൂക്കേഷണൽ ഓഫീസർ ഷിവിലാൽ ചടങ്ങിന് ആശംസ നേർന്നു. എൻ സി സി ഓഫീസർ ടി പി രാവിദ് സ്വാഗതവും കരാട്ടെ ഇൻസട്രക്ടർ ലിനീഷ് നന്ദിയും പറഞ്ഞു.