മാഹി: ചാലക്കര സതീഷ് ബേക്കറിക്കു മുന്നിൽ ശുദ്ധജല വിതരണത്തിൻ്റെ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ഇങ്ങനെ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് കുറെ ദിവസമായി എന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ ഓവുചാലിൽ ഈ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇടപാടുകാർക്ക് വ്യാപര സ്ഥാപനങ്ങളിലേക്ക് വരുന്നതിനും പോവുന്നതിനും തടസ്സം നേരിടുന്നതായി വ്യാപാരികൾ പറയുന്നു. ഓവുചാലിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് പെരുകുവാനും സാധ്യതയുണ്ട്. റോഡരികിലെ വെള്ളക്കെട്ട് കാൽനടയാത്രികരായ സ്ത്രീകൾക്കും , വിദ്യർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്