മാഹി : തലശ്ശേരി-മാഹി ബൈപ്പാസിൽ അഴിയൂരിൽ റെയിൽവേ മേൽപ്പാലത്തിനുള്ള ഗർഡറുകൾ യോജിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. 150 മീറ്റർ നീളത്തിലുള്ള റെയിൽവേ മേൽപ്പാലം നിർമിക്കാൻ 42 ഗർഡറുകളാണ് വേണ്ടത്. ചെന്നൈ ആർക്കോണത്തെ റെയിൽവേ യാർഡിൽ നിന്ന് പ്രത്യേക ട്രെയിലറിൽ റോഡ് മാർഗമാണ് ഗർഡറുകൾ എത്തിച്ചത്.