അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം:പ്രതിയെ തെളിവെടുപ്പിന് കൊണ്ട് വന്നു

അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലാണ് ഒരാള്‍ ചോമ്പാല പൊലീസിന്റെ പിടിയിലായത്.മട്ടന്നൂര് പേരോറ പുതിയ പുരയില്‍ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പൊലീസിനോട് പറഞ്ഞ പരാതി കേട്ട് നാട്ടുകാരും ചിരിയിലായി. ‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’ എന്നായിരുന്നു പൊലീസുകാരോട് കള്ളന്‍റെ പരാതി.ചോമ്പാല സി.ഐ ബി.കെ സിജു, എസ്.ഐ രാജേഷ് , എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി. പ്രമോദ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വളരെ പുതിയ വളരെ പഴയ