മാലിന്യനീക്കവും ശുചീകരണവും നിലച്ച് നഗരത്തിൽ ദുർഗന്ധം നിറയുമ്പോൾ എല്ലാ കണ്ണുകളും നീളുന്നത് മയ്യഴി നഗരസഭയിലേക്കാണ്. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്ലാത്ത നഗരസഭാ അധികൃതരാവട്ടെ നിസ്സ ഹായരായി കൈമലർത്തുന്നു. കൗൺസിൽ കാലാവധി 2011ൽ അവസാനിച്ച ശേഷം തെരഞ്ഞടുപ്പ് നടത്താൻ കോൺഗ്രസ്സർക്കാരോ, ഇപ്പോൾ ഭരിക്കുന്ന ബി ജെപി-എൻ ആർ കോൺഗ്രസ് സർക്കാരോ തയ്യാറാകാത്തതിന്റെ ഫലമാണിപ്പോൾ നാട് അനുഭവിക്കുന്നത്. 12 വർഷമായി തുടരുന്ന ഉദ്യോഗസ്ഥ ഭരണം എന്ന് അവസാനിക്കുമെന്നാണിപ്പോൾ ജനം ചോദിക്കുന്നത്. കഴിഞ്ഞ 55 വർഷത്തിനിടെ രണ്ട് തവണയേ മയ്യഴിയിൽ നഗരസഭാ തെരഞ്ഞടുപ്പ് നടന്നിട്ടുള്ളൂ. വിമോചന ശേഷം 1968ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. കാലാവധി കഴിഞ്ഞ്
സുപ്രീംകോടതിയിലും മദ്രാസ് ഹൈക്കോടതിയിലും പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് ഹർജി പലവട്ടമെത്തി. കോടതി നിർദേശപ്രകാരം രണ്ട് തവണ തെരഞ്ഞെടുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു. എന്നാൽ സംവരണപ്രശ്നമുയർ ത്തി തദ്ദേശ തെരഞ്ഞെടുപ്പ് കോടതി കയറി. മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്. പിന്നാക്ക വിഭാഗത്തിന്റെ സെൻസസെടുക്കാൻ നിർദ്ദേശിച്ച് ആയിരുന്നു സ്റ്റേ.
.മാഹി സ്വദേശി അഡ്വ. ടി അശോകകുമാർ നൽകിയ കേസിൽ സിപിഐ എം പള്ളൂർ ലോക്കൽ സെക്രട്ടറി ടി സുരേന്ദ്രനും കക്ഷി ചേർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് അശോകകുമാർ പറഞ്ഞു
#tag:
Mahe