മുഴപ്പിലങ്ങാട് - മാഹി ബൈപാസിൽ സ്ഥാപിക്കുന്നതിന്ടെ ഭാഗമായി കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചു

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസിൽ മാഹി മേൽപാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചു. ജോലി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സെപ്റ്റമ്പർ 30 വരെയാണ് രണ്ടാം ഗേറ്റും അനുബന്ധ റോഡും അടച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യാത്രക്കാർ മൂന്നാം ഗേറ്റ് വഴി ഗതാഗത സൗകര്യം ഉപയോഗിക്കണം. മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തെയും ബാധിക്കും.

വളരെ പുതിയ വളരെ പഴയ