ഒളവിലം റഗുലേറ്റർ കം ബ്രിഡ്ജിന് ഇന്ന് കല്ലിടും

മാഹി :ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിൽ മയ്യഴിപ്പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഒളവിലം പാത്തിക്കലിൽ പണിയുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ കല്ലിടൽ തിങ്കൾ പകൽ മൂന്നിന് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. കെ മുരളീധരൻ മുഖ്യാതിഥിയാകും. എംഎൽഎ എന്ന നിലയിൽ എ എൻ ഷംസീറി ന്റെ ഇടപ്പെടലിൽ സർക്കാർ അനുവദിച്ച 18.20 കോടി ചെലവഴിച്ചാണ് ബ്രിഡ്ജ് നിർമാണം

വളരെ പുതിയ വളരെ പഴയ