മാഹിയിൽ അധ്യാപകരില്ലാതെ വിദ്യാർഥികൾ വലയുന്നു

മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ആവശ്യമായ അധ്യാപകരില്ലാതെ വിദ്യാർഥികൾ വലയുന്നു. അധ്യാപകക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി ആവശ്യപ്പെട്ടു.

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്ന് കഴിഞ്ഞ വർഷം റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം സമര പരിപാടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടാണ് ആർ.എ. ഈ ഉറപ്പ് നല്കിയത്.

തുടർന്ന് പുതുച്ചേരി സമഗ്രശിക്ഷാ ഫണ്ടിൽനിന്ന് പ്രത്യേകം തുക അനുവദിപ്പിച്ച് കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തിയാണ് താത്‌കാലികമായി പ്രശ്നം പരിഹരിച്ചത്. സ്ഥിരം അധ്യാപക നിയമനം നടത്തുമെന്ന ഉറപ്പ് അഡ്മിനിസ്ട്രേറ്റർ പാലിച്ചില്ല. മിക്ക സ്കൂളുകളിലും മലയാളം, അറബിക്, സംസ്കൃതം ഭാഷ അധ്യാപകരുടെയും സോഷ്യൽ സയൻസ്, ഫിസിക്സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകരില്ല.

വളരെ പുതിയ വളരെ പഴയ