മാഹി :ഫ്രഞ്ച് കോളനി വാഴ്ച്ചയിൽ നിന്ന് മയ്യഴിയെ മോചിപ്പിച്ചതിന്റെ 69-ാം വാർഷികം ഐ കെ കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യഴി വിമോചന വാർഷിക ദിനമായി ആഘോഷിച്ചു.
16 ന് (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് മാഹി എം എൽ എ രമേഷ് പറമ്പത്ത് സ്റ്റാച്യൂ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് ടാഗോർ പാർക്കിലെ സ്വാതന്ത്ര്യ സമര സ്മാരക സ്തൂപത്തിലേക്ക് അനുസ്മരണ മാർച്ച് നടത്തി.
ശേഷം സ്വാതന്ത്ര്യ സമര സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി
ഐ കെ കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി പ്രസിഡണ്ട്
കീഴന്തൂർ പത്മനാഭൻ ,
സെക്രട്ടറി ഐ അരവിന്ദൻ,
കോൺഗ്രസ് മാഹി മണ്ഡലം പ്രസിഡണ്ട്
കെ മോഹനൻ,
സെക്രട്ടറി സത്യൻ കേളോത്ത്, വൈസ് പ്രസിഡണ്ട് നളിനി ചാത്തു, സി എസ് ഒ ചെയർമാൻ . കെ ഹരീന്ദ്രൻ, എം എ കൃഷ്ണൻ, സി ഇ ഒ ഇൻ ചാർജ്ജ് പി.ഉത്തമരാജ് എന്നിവർ സംസാരിച്ചു