മാഹി: ചാലക്കര എം എൽ എ റോഡിൽ മണ്ണിടിച്ചിൽ. കനത്ത മഴയെ തുടർന്നാണ് കോളേജ് കുന്നിൻ്റെ മുകളിലെ തിട്ടയിലെ മണ്ണ് റോഡിലേക്ക് വീണത്. റോഡിനു താഴെ ധാരാളം വീടുകളും അതിനും താഴെ റെയിൽവേ ലൈനും പോവുന്നതിനാൽ ഈ മണ്ണിടിച്ചിൽ ഗൗരവമായി കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇപ്പോൾ മണ്ണിടിഞ്ഞതിൻ്റെ ഇത്തിരി പിന്നിലായി മുൻപ് ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് കുന്നിൽ നിന്നും വൻതോതിൽ മണ്ണിടിഞ്ഞിരുന്നു.
കോളേജ് കുന്നിൽ ഔഷധസസ്യത്തോട്ടം ഉണ്ടാക്കാനെന്ന പേരിൽ അവിടെയുള്ള മുഴുവൻ മുറിച്ച് മാറ്റിയത് കാരണമാണ് തുടരെത്തുടരെ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അന്ന് പ്രദേശവാസികൾ ആരോപിച്ചു. മരങ്ങൾ മുറിച്ച് നീക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഔഷധത്തോട്ടം പൂർത്തിയായിട്ടില്ല. അന്ന് ഇതിനെതിരെ പരിസരവാസികൾ സമരം നടത്തിയിരുന്നു.
കുന്നിടിഞ്ഞ് വീണ് അന്ന് റോഡിൽ ഗതാഗത തടസ്സം വരെ ഉയായിരുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതിനാൽ വിഷയത്തിൽ ഭരണകൂടം എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
#tag:
Mahe