മാഹിയിൽ മരം വീണ് കട തകർന്നവർക്ക് വ്യാപാരി വ്യവസായി സമിതിയുടെ ധനസഹായം കൈമാറി

ന്യൂ മാഹി : പരിമഠം ദേശീയ പതായോരത്ത് കാറ്റിലും മഴയിലും കൂറ്റൻ തണൽ മരം വീണ് തകർന്ന എ കെ സ്റ്റോർ , മുഹബത്ത് ചിക്കൻ സ്റ്റാൾ എന്നി വ്യാപാര സ്ഥാപനങ്ങൾക്ക് വ്യാപാരി വ്യവസായി സമിതിയുടെ ധനസഹായം തലശ്ശേരി ഏറിയ സെക്രട്ടറി സി പി എം നൗഫൽ കൈമാറി ഏറിയ പ്രസിഡണ്ട് ജഗദീഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം കെ കാസിം, ഏറിയ കമ്മിറ്റി അംഗം ഇസ്മയിൽ ന്യൂ മാഹി യൂണിറ്റ് സെക്രട്ടറി വൈ എം അനിൽകുമാർ , പ്രസിഡണ്ട് പി സലീം, പി കെ റഹീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ