മാഹിയിലെ കരാറുകാർ ടെൻഡർ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക്

പണി പൂർത്തികരിച്ചിട്ടും കരാർ തുക ലഭ്യമാക്കാത്തതിൽ പ്രതിക്ഷേധിച്ച് മാഹിയിലെ കരാറുകാർ ടെൻഡർ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക്. പ്രവർത്തികൾക്ക് വകയിരുത്തിയ ഫണ്ട് ഉണ്ടായിട്ടും, കഴിഞ്ഞ 5 മാസത്തോളമായി പൊതുമരാമത്ത് അധികൃതർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ബില്ല് തടഞ്ഞു വെച്ചിരിക്കയാണ്. പ്രവർത്തി പൂർത്തികരിച്ചിട്ടും 2 കോടിയോളം രൂപ ലഭിക്കാത്ത സാഹചര്യത്തിലാണ് ജൂലായ് 17, 25 തീയ്യതികളിൽ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ടെൻഡറുകളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി മാഹിയിലെ പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടുത്ത കാലത്ത് വന്ന ബി.ഇ.എ.എം.എസ് എന്ന സംവിധാനത്തിൻ്റെ നിഷേധാത്മകമായ സമീപനമാണ് പണം ഉണ്ടായിട്ടും, ഫണ്ട് അനുവദിക്കാത്തതിന് കാരണമെന്ന് അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത്, വൈസ്.പ്രസിഡണ്ട് ടി.പി.രമേഷ്, സിക്രട്ടറി ടി.എ.ഷിനോഷ്, ഒ.കെ.സലിം, കെ.പ്രതീഷ്., സുനിൽകുമാർ എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ