വായന ജീവിതാവസാനം വരെ തുണയേകുന്ന ശീലം:എം.മുസ്തഫമാഷ്

മാഹി : വായന ജീവിതാവസാനം വരെ തുണയേകുന്ന ശീലമാണെന്നും വായന ദിനവും വാരാചരണവും സമാപിച്ചാലും നല്ല വായന അവസാനിക്കുന്നില്ലെന്നും എഴുത്തുകാരനും സിനിമാ പിന്നണി ഗായകനുമായ എം.മുസ്തഫ മാഷ് പറഞ്ഞു.
മാഹി ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ വായന വാരാചരണ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാടിയും പറഞ്ഞും കുട്ടികൾ ഉത്സവമാക്കിയ വായന വാരാചരണ സമാപനം വേറിട്ട ഒന്നായി.
പ്രധാനാധ്യാപിക പി.മേഘ്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ടി.സജിത സ്വാഗതവും വിനിത വിജയൻ നന്ദിയും പറഞ്ഞു. പി.കെ.സതീഷ്കുമാർ,എം.കെ.ജീഷ്മ,അഞ്ജുന,റോജാഭായ് എന്നിവർ നേതൃത്വം നൽകി.
വാരാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ സിയ ഫാത്തിമ,ഹാനിയ സർഫർസ്,അമേഘ,ഹൈഫ സർഫർസ്, സാദിയ തുടങ്ങിയ കുട്ടികളെ സമ്മാനം നൽകി അനുമോദിച്ചു.

വളരെ പുതിയ വളരെ പഴയ