മാഹി സഹകരണ സൊസൈറ്റിയുടെ ബസ്സ് പള്ളൂരിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞു വെച്ചു

മാഹി : മാഹിയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാ ത്തതിൽ പ്രതിക്ഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ്സ് പള്ളൂരിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞു വെച്ചു.

ബസ്സ് തടഞ്ഞതിൽ പ്രതിഷേധിച്ച് സൊസൈറ്റി ബസ്സുകൾ ഓട്ടം നിർത്തി. മാഹിയിൽ സ്റ്റുഡൻസ് സ്പെഷ്യൽ ബസ്സുകൾ വിദ്യാർത്ഥികൾ ക്കായി സൗജന്യ യാത്ര നടത്തുന്നതിനാൽ മറ്റു ബസ്സുകളിൽ പാസ് അനുവദിക്കേണ്ട തില്ലെന്ന് സൊസൈറ്റി ബസ്സ് അധികൃതർ മാഹി അഡ് മിനിസ്ട്രേറ്ററെ അറിയിച്ചിരുന്നു. സർ ക്കാർ സൗജന്യ ബസ്സ് യാത്ര ഏർപ്പെടുത്തിയ സാഹചര്യത്തിൽ പാസ് അനുവദിക്കാ
നാവില്ല എന്ന നിലപാടിലാണ് സൊസൈറ്റി അധികൃതർ

സൗജന്യ ബസ്സ് മാഹിയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ അനുവദിച്ചെങ്കിലും ഈസ്റ്റ് പള്ളൂർ സ്പിന്നിംങ്ങ് മിൽ, ചെമ്പ്ര പ്രദേശമുൾപ്പെടെയുള്ള കുട്ടികൾക്ക് ആവശ്യമായ യാത്ര സൗകര്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്

ആകയാൽ മാഹിയിലെ സ്കൂൾ വിദ്യാർത്ഥികൾ അ നുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ മാഹി അഡ്മിനിസ്ട്രേഷനും വിദ്യാഭ്യാസ വകുപ്പും അടിയന്തിര ഇടപെടൽ നടത്തണമെന്ന് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ