ന്യൂ മാഹി : പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊതു ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി ആകും വിധം ഉയർന്ന് വരുന്ന തെരുവ് നായ ശല്യം ഉടൻ പഞ്ചായത്ത് അധികൃതർ പരിഹാരം കാണണമെന്ന് എന്ന് എസ്ഡിപിഐ ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസം പുന്നോളിൽ തെരുവ് നായയുടെ ആക്രമം ഉണ്ടായത് പഞ്ചായത്ത് അധികൃതരുടെ നിസംഗതയുടെ ഫലമാണെന്നും ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികൾക്ക് പാർട്ടി മുന്നിട്ടിറങ്ങാനും എസ്ഡിപിഐ ന്യുമാഹി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.“`
പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹനീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിസാമുദ്ദീൻ , ശരീഫ് തുടങ്ങിയവർ സംസാരിച്ചു