ന്യൂമാഹി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം

ഹുസ്സൻ മൊട്ട: ന്യൂമാഹി ഗ്രാമ
പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കുറിച്ചിയിൽ ആലമ്പത്ത് എൽ.പി. മാപ്പിള സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയിത്തു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എസ്.ഷർമിള അധ്യക്ഷത വഹിച്ചു. വിരമിച്ച പ്രഥമാധ്യാപകൻ പി.വി. പ്രവീൺ പുതിയ കുട്ടികളെ സ്വീകരിച്ചു. പഞ്ചായത്ത് അംഗം എം.കെ.ലത, കെ.ഷീന, എ. മൻസൂർ, പി.രാജലക്ഷ്മി, എച്ച്.എം. കെ.എം. സജീവൻ, പി.കെ.ഷിനോഫ് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ