ചൊക്ലി : ലഹരിവിരുദ്ധദിനത്തിൽ എൻ സി സി യുടെ നേതൃത്വത്തിൽ രാമവിലാസത്തിൽ റാലിയും ലഹരിവിരുദ്ധപ്രതിജ്ഞയും നടത്തി . ലഹരിവിരുദ്ധദിന പരിപാടികൾ എൻ സി സി ഓഫീസർ ശ്രീ രാവിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചൊക്ലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഷിന്തു ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ്ബ് കോ -ഓഡിനേറ്റർ സയൻസ് അധ്യാപകൻ ശ്രീ ബാബു കുറുങ്ങോട്ട് ,സീനിയർ കേഡറ്റ് ശ്രീഭദ്ര എന്നിവർ സംസാരിച്ചു.
വിദ്യാലയ മൈതാനത്തു നിന്നാരംഭിച്ച എൻ സി സി കാഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന റാലി ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി ഫ്ലാഗ് ഓഫ് ചെയ്തു.