ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂളിൽ വിജയോത്സവം 2023

ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂളിൽ നിന്ന് 2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡും നേടിയ കുട്ടികളെയും അനുമോദിക്കുന്നതിനായി അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 27 നു ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വിജയോത്സവം 2023 സംഘടിപ്പിക്കും. മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ ഇൻ ചാർജ് ഉത്തമരാജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും.മുൻ പ്രധാനാധ്യാപകൻ എം.മുസ്തഫ മുഖ്യാതിഥിയാവും

വളരെ പുതിയ വളരെ പഴയ