ന്യൂമാഹി : മാഹി പാലത്തിന് സമീപത്തെ ആൽമരമാണ് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത വിധത്തിൽ വളർന്ന് പന്തലിച്ച് നില്ക്കുന്നത്. രാത്രിയിൽ മാഹിപ്പാലത്തിന്റെ മുകളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പാലം തിരിച്ചറിയാൻ പറ്റാത്ത വിധം ഇരുട്ട് മൂടിയാണുള്ളത്. ആൽമരത്തിന്റെ കൊമ്പുകളിൽ വാഹനമിടിക്കുന്നതും പതിവായിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ആൽമരത്തിന്റെ ചില്ലക്കൊമ്പുകൾ വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.