മാഹി കോപ്പാലത്ത് ബാർ മാനേജർക്ക് കുത്തേറ്റ സംഭവം:2 പേർ അറസ്റ്റിൽ ; അറസ്റ്റിലായത് ചമ്പാട്, ചെണ്ടയാട് സ്വദേശികൾ, പാനൂർ സ്വദേശിയെ തിരയുന്നു.

കോപ്പലം : മാഹി കോപ്പാലത്ത്
ഗോൾഡൻ റോക്ക് ബാറിൽ മദ്യപ സംഘം ഏറ്റുമുട്ടുന്നതിനിടയിൽ ബാർ മാനേജർ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേരെ പന്തക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി അമൽ രാജ് (23), ചമ്പാട് കൂരാറയിലെ സനീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഒരാളെ കൂടി പിടികിട്ടാനുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മംഗളൂരു സ്വദേശിയും, പാനൂർ വള്ള്യായിയിൽ താമസക്കാരനുമായ അബൂബക്കറിനെ (52) യാണ് ഇനി പിടികൂടാനുള്ളത്, പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേരളാ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

ഇന്നലെ രാത്രി 7.30 ഓടെയാണ് സം ഘർഷമുണ്ടായത്. ബാറിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മാനേജർ വിഷ്ണു (40) പന്തക്കൽ പോലീസിനെ ഫോണിൽ വിളിക്കുന്നത് കണ്ടപ്പോഴാണ് ഒരാൾ ജിഷ്ണുവിന്റെ തലക്ക് കല്ലുകൊണ്ട് കുത്തിയത്.

വളരെ പുതിയ വളരെ പഴയ