മാഹി ഹോക്കി ക്ലബിൻ്റെ ഷാമിൽ കേരള ടീമിലേക്ക്

മാഹി: മാഹി ഹോക്കി ക്ലബിൻ്റെ താരം ഷാമിൽ കേരള ടീമിലേക്ക്. ജൂനിയർ ഇന്ത്യ ഹോക്കി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ഹോക്കി ടീമിൽ മാഹി ഹോക്കി ക്ലബ്ബിന്റെ കളിക്കാരനായ ഷാമിലിനെ തിരഞ്ഞെടുത്തു.
ഒഡീഷയിൽ വെച്ച് നടക്കുന്ന പതിമൂന്നാമത് ഇന്ത്യൻ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ഷാമിൽ കളിക്കും. 2023
ജൂൺ 12 മുതൽ ജൂൺ 22 വരെ റൂർക്കേലയിൽ വെച്ചാണ് മത്സരങ്ങൾ.
2017 മുതൽ മാഹി ഹോക്കി ക്ലബിലൂടെ വളർന്ന ഷാമിൽ കഠിന പരിശ്രമത്തിലൂടെയാണ് കേരള ടീമിൽ എത്തിയത്. ഷാമിലിനെ കൂടാതെ ആറ് ദേശീയ താരങ്ങളേയും രണ്ട് യൂണിവേഴ്സിറ്റി താരങ്ങളേയും മാഹി ഹോക്കി ക്ലബ് സംഭാവന ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ