എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ചൊക്ലി സബ് ജില്ലാ സമ്മേളനവും യാത്രയയപ്പും

ചൊക്ലി: എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ചൊക്ലി സബ് ജില്ലാ സമ്മേളനവും യാത്രയയപ്പും എസ് എസ് എൽസി , +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും വിപി ഓറിയന്റെൽ ഹൈസ്കൂളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ രാജേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് ജതീന്ദ്രൻ കുന്നോത്ത് മുഖ്യപ്രഭാഷണം നടത്തി അസോസിയേഷൻ കണ്ണൂർ റവന്യു ജില്ലാ ട്രഷറർ ഗോപീകൃഷ്ണൻ എൻ സി ടി സ്വാഗതവും ജില്ലാ പ്രസിഡണ്ട് സന്തോഷ് വി അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷന്റെ ജില്ലാ സെക്രട്ടറി ഷിജു എ കെ , വി പി ഓറിയന്റെൽ ഹെഡ് മാസ്റ്റർ രമേശൻ പി പി , ജില്ലാ യുപി സ്കൂൾ കോ-ഓഡിനേറ്റർ രഞ്ജിത്ത് കാരാറത്ത്, സന്തോഷ് കുമാർ വി , ഖാലിദ് പെരിങ്ങത്തൂർ, രജിത്ത് ജയരാജൻ,പ്രഹ്ളാദൻ , മനോജ് കുമാർ എം ,മനോജ് കെ വി , സുനീഷ് കെ എന്നിവർ സംസാരിച്ചു. സുജിത്ത് സി നന്ദി പറഞ്ഞു സർവ്വീസിൽ നിന്ന് വിരമിക്കുന്ന അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ പ്രസിഡണ്ട് ഇ മനോഹരൻ , വിനോദ് കുമാർ എം എന്നിവർക്ക് സംസ്ഥാന പ്രസിഡണ്ട് എ രാജേഷ് കുമാർ ഉപഹാരം നൽകി.

വളരെ പുതിയ വളരെ പഴയ