പള്ളൂർ : കണ്ണി പൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഈസ്റ്റ് പള്ളൂരിൽ സ്ഥാപിച്ച കൊടിയും തോരണങ്ങളും ബോഡുകളും നശിപ്പിച്ചതായി പരാതി.
ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് ബോംബേറും നടത്തി. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഈസ്റ്റ് പള്ളൂരിൽ സി പി ഐ (എം) ന്റെ നേതത്വത്തിൽ പ്രകടനം നടന്നു.
ബോംബേറ് നടന്ന പ്രദേശം സി പി ഐ (എം) നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടിയേറ്റ് മെമ്പർ കാരായി രാജൻ, സി പി എം തലശ്ശേരി ഏരിയാ കമ്മറ്റി സെക്രട്ടറി. സി.കെ.രമേശൻ . സി പി ഐ (എം) തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ ,പാനൂർ ഏരിയാ കമ്മറ്റി അംഗം വി.കെ.രാഗേഷ്,പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി. ടി. സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ എം നേതാക്കൾ ആരോപിച്ചു.